സംസ്ഥാനത്തെ സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് നല്‍കാന്‍ ബാക്കിയുള്ള ക്ഷാമാശ്വാസ ഗഡുക്കളും പെന്‍ഷന്‍ പരിഷ്‌കരണ ഗഡുവും ഓണത്തിന് മുമ്പ് ഒറ്റ ഗഡുവായി അനുവദിക്കണമെന്ന് തൃക്കരിപ്പൂര്‍ ബ്‌ളോക്ക് കെ എസ് എസ് പി എ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നീലേശ്വരം രാജീവ് ഭവനില്‍ ചേര്‍ന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് പലേരി പത്മനാഭന്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി സി സുരേന്ദ്രന്‍ നായര്‍,സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ വി രാഘവന്‍ മാസ്റ്റര്‍, സംസ്ഥാന കമ്മിറ്റി മെമ്പര്‍ പി ദാമോദരന്‍ നമ്പ്യാര്‍, സംസ്ഥാന കൗണ്‍സിലര്‍ പി പി ബാലചന്ദ്രന്‍ ഗുരിക്കള്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ എം വിജയന്‍, പി പി കുഞ്ഞമ്പു മാസ്റ്റര്‍ ,കെ കെ വറുഗീസ്,എന്നിവര്‍ പ്രസംഗിച്ചു. രവീന്ദ്രന്‍ കൊക്കോട്ട്, ടി വി സുരേഷ്, കെ രാഘവന്‍ മാസ്റ്റര്‍, കെ വി ദാമോദരന്‍, കെ വി രാജീവന്‍, കെ ദേവേന്ദ്രന്‍,ലിസമ്മ ജേക്കബ്, കെ ആനന്ദവല്ലി,എം രാഘവന്‍, പി പി നാരായണന്‍ അടിയോടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. സി ദാമോദരന്‍ സ്വാഗതവും പി രത്‌നാകരന്‍ നന്ദിയും പറഞ്ഞു. ആഗസ്റ്റ് 7,8,9 തീയതികളില്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നടക്കുന്ന സത്യാഗ്രഹ പരിപാടി വിജയിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.