ആചാരസ്ഥാനികരുടെ മുടങ്ങിയ പെന്‍ഷന്‍ വിതരണം ചെയ്യുക

പാലക്കുന്ന് : ആചാര സ്ഥാനികരുടെ മുടങ്ങിയ പെന്‍ഷന്‍ വിതരണം ഉടനെ പുനരാരംഭിക്കണമെന്നും അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ സ്ഥാനികര്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്നും കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ റിസര്‍വേഷന്‍ സൗകര്യം പുനഃസ്ഥാപിക്കണമെന്നും ആവശ്യമുന്നയിച്ചു. ശ്രീശക്തി ഓഡിറ്റോറിയത്തില്‍ നാരായണന്‍ അന്തിത്തിരിയന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അമ്പു ഞെക്ലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.വി. കൃഷ്ണന്‍, മുരളീധരന്‍ കോമരം, കരുണാകരന്‍ കോമരം, തമ്പാന്‍ ചേടിക്കുന്ന്, കുഞ്ഞികൃഷ്ണന്‍ മുച്ചിലോട്, രവി കളനാട്, ബാലകൃഷ്ണന്‍ മേല്‍ബാര, ബാലചന്ദ്രന്‍ കണിയമ്പാടി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *