ജില്ലാ ഇന്റര്‍സോണ്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ്: സംഘാടക സമിതി രൂപീകരിച്ചു

വെള്ളിക്കോത്ത്: കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റി, അജാനൂര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഡിസംബര്‍ 22, 23 തീയതികളില്‍ അജാനൂര്‍ വോളി ഫ്‌ലഡ് ലൈറ്റ് ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്ന ജില്ലാ ഇന്റര്‍സോണ്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടകസമിതി രൂപീകരണ യോഗം നടന്നു.അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് ഉദ്ഘാടനം ചെയ്തു.

അജാനൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ പി. ബാലകൃഷ്ണന്‍, ജില്ലാ വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍, എം.പൊക്ലന്‍, ശിവജി വെള്ളിക്കോത്ത്, ദേവി രവീന്ദ്രന്‍, ഐ. കെ. പ്രദീപ്,അഡ്വക്കേറ്റ് ജി. യദുനാഥ്, രഞ്ജിത്ത് കണ്ണികുളങ്ങര എന്നിവര്‍ സംസാരിച്ചു.ജില്ലാ വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ കെ. വി. ജയന്‍ മാസ്റ്റര്‍ കാര്യ പരിപാടികള്‍ വിശദീകരിച്ചു. ക്ലബ്ബ് സെക്രട്ടറി കെ. ജയന്‍ സ്വാഗതവും രാജീവന്‍ കണ്ണികുളങ്ങര നന്ദിയും പറഞ്ഞു. ടൂര്‍ണമെന്റിന്റെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളുടെ രൂപീകരണവും നടന്നു. സംഘാടക സമിതി ഭാരവാഹികളായി എം. പൊക്‌ളനെ ചെയര്‍മാനായും കെ. ജയനെ കണ്‍വീനറായും 101 അംഗ ജനറല്‍ കമ്മിറ്റിയെയും തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *