പ്രേംകുമാര്‍ രാവണീശ്വരത്തിന്റെ നോവലായ ‘വീണുടഞ്ഞ കളിപ്പാട്ടങ്ങള്‍’ പ്രകാശനം നടന്നു

കാഞ്ഞങ്ങാട്: പ്രേംകുമാര്‍ രാവണീശ്വരത്തിന്റെമൂന്നാമത്തെ നോവലായ ‘വീണുടഞ്ഞ കളിപ്പാട്ടങ്ങള്‍’ കാഞ്ഞങ്ങാട് കുന്നുമ്മല്‍ എന്‍.എസ്.എസ് ഹാളില്‍ വച്ച് പ്രകാശനം ചെയ്തു. ഗ്രന്ഥശാല സംഘം മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് പി. അപ്പുക്കുട്ടന്‍ പുസ്തക പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. പ്രമുഖ അഭിഭാഷകനും സിനിമ താരവുമായ അഡ്വക്കേറ്റ് സി. ഷുക്കൂര്‍ പുസ്തകം ഏറ്റുവാങ്ങി കോട്ടച്ചേരി ദിനേശ് ബീഡി സഹകരണ സംഘം പ്രസിഡന്റ് പി. കാര്യമ്പു അധ്യക്ഷത വഹിച്ചു.

ഗ്രന്ഥശാല സംഘം കാസര്‍കോട് താലൂക്ക് സെക്രട്ടറി പി. ദാമോദരന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത്, പ്രഭാഷകന്‍ എം.കെ. ഗോപകുമാര്‍ മാസ്റ്റര്‍, എല്‍.ഐ.സി.എ ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി കെ. ചന്ദ്രന്‍ രാവണീശ്വരം എന്നിവര്‍ സംസാരിച്ചു. പ്രേംകുമാര്‍ രാവണേശ്വരം മറുപടി ഭാഷണവും നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *