എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമ പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തീകരിച്ച് തുറന്ന് നല്‍കണം; മുസ്ലിം ലീഗ്

ബോവിക്കാനം: മുതലപ്പാറയിലെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് ഉടന്‍ ദുരിത ബാധിതര്‍ക്കായി തുറന്ന് നല്‍കണമെന്ന് മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിര ഫണ്ട് ശേഖരണം വിജയിപ്പി ക്കാന്‍ തീരുമാനിച്ചു. എല്‍.ബി.എസ്.എഞ്ചിനിയറിംഗ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ എം.എസ്.എഫ്, കെ.എസ്.യു മുന്നണി വിജയികളെയും, പ്രവാസി ലീഗ് ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എ ബി കലാമിനെയും യോഗം അഭിനന്ദിച്ചു
പ്രസിഡണ്ട് ഇന്‍ ചാര്‍ജ്ജ് സിദ്ധീഖ് ബോവിക്കാനം അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മല്ലത്ത് സ്വഗതം പറഞ്ഞു. ഖാലിദ് ബെള്ളിപ്പാടി മാര്‍ക്ക് മുഹമ്മദ്, ഷെരീഫ് കൊടവഞ്ചി, ഹനീഫ പൈക്കം, ബി.കെ ഹംസ, അബ്ദുല്ല ഡെല്‍മ, എ.ബി കലാം, അബ്ബാസ് കൊളച്ചപ്, രമേശന്‍ മുതലപ്പാറ, ഹമീദ് കരമൂല, എ.കെ. യൂസുഫ്, ഷെരീഫ് പന്നടുക്കം, അബ്ദുള്‍ റഹിമാന്‍ ചൊട്ട, ബിഎ. മുഹമ്മദ് കുഞ്ഞി, മുഹമ്മദലി മാസ്തിക്കുണ്ട്, എ.കെ ഫൈസല്‍, ഹംസ പന്നടുക്കം, ഹമീദ് മല്ലം, ഷെഫീഖ് മൈക്കുഴി, ഷാഫി നെല്ലിക്കാട് സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *