മയക്കുമരുന്ന് വേട്ട:5 മ്യാന്‍മര്‍ വംശജന്‍ അറസ്റ്റില്‍

ഐസ്വാള്‍: മയക്കുമരുന്നുമായി 5 മ്യാന്മര്‍ വംശജര്‍ പിടിയില്‍. മിസോറമിലെ ചമ്ബായി ജില്ലയിലാണ് സംഭവം. ഇവരുടെ പക്കല്‍ നിന്നും 18 കോടി വിലമതിപ്പുള്ള ഹെറോയിനും 1 കോടി രൂപയിലധികം കള്ളപ്പണവും പിടിച്ചെടുത്തു. അസാം റൈഫിള്‍ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. സംഘത്തെ കുറിച്ച് അസം റൈഫിള്‍സിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സംഘം പിടിയിലായത്. ചമ്ബായി ജില്ലയില്‍ മൂന്ന് സംഘമായാണ് തെരച്ചില്‍ നടത്തിയത്. 2.61 കിലോഗ്രാമിലധികം മയക്കുമരുന്നാണ് പ്രതികളുടെ പക്കല്‍ നിന്നും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഇതിന്റെ വിപണി മൂല്യം 18 കോടി രൂപയിലധികമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 500, 200, 100, 50 എന്നീ നോട്ടുകളുടെ കള്ളപ്പണവും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *