രാജപുരം :ഹോളി ഫാമിലി ഹയര്‍ സെക്കഡറി സ്‌കൂള്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ജീവദ്യുതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക്, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരുമായി സഹകരിച്ച് സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടന്നത്. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ടയേര്‍ഡ് പ്രിന്‍സിപ്പലുമായ രതീഷ് കുമാര്‍ പി. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 86 പ്രാവശ്യം രക്തദാനം നടത്തി റെക്കോര്‍ഡിട്ട രതീഷ് കുമാര്‍ 87-ാം മത് രക്തദാനം നടത്തിയത് ശ്രദ്ധേയമായി. 64 പേര്‍ ക്യാമ്പില്‍ രക്തം ദാനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് അരിച്ചിറ അധ്യക്ഷത വഹിച്ചു. കളളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ജോബി ജോസഫ്, എ എസ് ഐ മാരായ രാജേഷ്, രതി, വാര്‍ഡ് മെമ്പര്‍ വനജ ഐത്തു, പിടിഎ പ്രസിഡന്റ് പ്രഭാകരന്‍ കെ എ, സ്റ്റാഫ് സെക്രട്ടറി സാലു എ എം, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സെല്‍മ കെ.ജെ എന്നിവര്‍ പ്രസംഗിച്ചു..