ജില്ലയിലെ പട്ടികജാതി പട്ടിക വര്‍ഗ മേഖലയില്‍ സമഗ്ര പദ്ധതി തയ്യാറാക്കും; ജില്ലാതല കമ്മിറ്റി

ജില്ലയിലെ പട്ടികജാതി പട്ടിക വര്‍ഗ മേഖലയില്‍ സമഗ്ര പദ്ധതി തയ്യാറാക്കുന്നതിന് പട്ടികജാതി പട്ടികവര്‍ഗ വികസനത്തിനായുള്ള ജില്ലാതല കമ്മിറ്റിയോഗം തീരുമാനിച്ചു കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ താമസിക്കുന്നയിടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, കമ്യൂണിറ്റി ഹാളുകളുടെ നവീകരണം ഉള്‍പ്പടെയുള്ളവയില്‍ ജില്ലാപഞ്ചായത്ത് ഇന്റെണ്‍സ് സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനാണ് തീരുമാനം. കേന്ദ്ര സര്‍വ്വകലാശാല എം എസ് ഡബ്ല്യു വിഭാഗവുമായി ചേര്‍ന്ന് സമഗ്ര പദ്ധതി തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കും. പദ്ധതികള്‍ പരിശോധിച്ച് ത്രിതല പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയിലുള്‍പ്പെടുത്തും. എം പി . എം.എല്‍.എ ഫണ്ടും പട്ടികജാതി പട്ടികവര്‍ഗ വകുപ്പുകളുടെ വികസന ഫണ്ടും ഉപയോഗിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാപട്ടികജാതി വികസന ഓഫീസര്‍, കാസര്‍കോട് പട്ടികവര്‍ഗ വികസന ഓഫീസര്‍, പരപ്പ പട്ടികവര്‍ഗ വികസന ഓഫീസര്‍ എന്നിവര്‍ സമര്‍പ്പിച്ച പ്രൊപ്പോസലുകള്‍ യോഗം അംഗീകരിച്ചു കോര്‍പ്പസ് ഫണ്ടില്‍ മുന്‍ വര്‍ഷം ഉള്‍പ്പെടുത്തി നടപ്പിലാക്കാന്‍ അംഗീകാരം നല്‍കിയതും സംസ്ഥാന സമിതിയിലേക്ക് ശുപാര്‍ശ ചെയ്തതുമാ പ്രൊപ്പോസലുകളുടെ പുരോഗതി അവലോകനം ചെയ്തു. പട്ടികവര്‍ഗ ഓഫീസിന്റെ പരിധിയില്‍ സഹായി സെന്റര്‍ പ്രവര്‍ത്തനം തുടരാന്‍ തീരുമാനിച്ചു സഹായി സെന്റില്‍ ഓണറേറിയം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു പട്ടികവര്‍ഗ്ഗ മേഖലയില്‍ നിന്ന് കൂടുതല്‍ യുവജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിന് ജില്ലാ ഭരണസംവിധാനം നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊഴിലവസരങ്ങള്‍ അറിയിക്കുന്നതിനും വകുപ്പിലെ വിവിധ ആനുകൂല്യങ്ങളുടെയും വികസന ക്ഷേമ പദ്ധതികളുടെയും ബോധവല്‍ക്കരണത്തിനും കന്നട ട്രാന്‍സിലേറ്ററെ നിയമിക്കുന്നതിന് തീരുമാനിച്ചു. അസാപ്പുമായി സഹകരിച്ച് 10 പേര്‍ക്ക് 16 ദിവസം ഡ്രോണ്‍ ട്രെയിനിങ് കോഴ്സ് നടത്തുന്ന പദ്ധതി അംഗീകരിച്ചു. കൂടുതല്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി പദ്ധതി വിപുലമാക്കുന്നതിനും യോഗം നിര്‍ദ്ദേശം നല്‍കി.നിലവില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരുടെ തൊഴില്‍ സാധ്യതകള്‍ സംബന്ധിച്ച് പരിശോധിക്കണമെന്നും നിര്‍ദ്ദേശിച്ചു. സബ് കലക്ടര്‍ സൂഫിയാന്‍ അഹമ്മദ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.രാജേഷ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എം രവിരാജ് കാസര്‍കോട് പട്ടിക വര്‍ഗ്ഗ വികസന അസിസ്റ്റന്റ് ഓഫീസര്‍ കെ.വി രാഘവന്‍ പരപ്പ അസിസ്റ്റന്റ് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ മധുസൂദനന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *