നീലേശ്വരം: സ്‌പോര്‍ട്‌സ് കൗണ്‍സിലുംജില്ലാ വടംവലി അസോസിയേഷനും ചിറപ്പുറം ബി എ.സി ക്ലബ്ബിന്റെ അസോസിയേഷന്‍ സംസ്ഥാന വൈസ്. പ്രസിഡന്റ് പ്രൊഫ. പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. സഹകരണത്തോടുകൂടി നടത്തുന്ന ജില്ലാ വടംവലി ചാമ്പ്യഷിപ്പ് ജൂലൈ 18ന് ചിറപ്പുറം നീലേശ്വരം മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും.ചാമ്പ്യഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. യോഗത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. വി ദാമോദരന്‍ അധ്യക്ഷനായി .വടംവലി അസോസിയേഷന്‍ സംസ്ഥാന വൈസ്. പ്രസിഡന്റ് പ്രൊഫ. പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി എംവി രതീഷ് വെള്ളച്ചാല്‍,എ. വി സുരേന്ദ്രന്‍, നീലേശ്വരം പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം,ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം അനില്‍ ബങ്കളം, പി.വി. സതീശന്‍,കെ. രഘു എന്നിവര്‍ സംസാരിച്ചു.
എം സുനില്‍ കുമാര്‍ സ്വാഗതവും എം. ഗോപിനാഥന്‍ നന്ദിയും പറഞ്ഞു.മിനി, സബ്ബ് ജൂനിയര്‍ ,ജൂനിയര്‍ സിനീയര്‍ വനിത വിഭാഗങ്ങളിലായി നടക്കുന്ന 500 ലധികം കായിക താരങ്ങള്‍ മല്‍സരത്തില്‍ പങ്കെടുക്കും. ഭാരവാഹികള്‍:കെ വി ദാമോദരന്‍( ചെയര്‍മാന്‍), കെ രഘു (വൈസ് ചെയര്‍),എം ബി രതീഷ് (ജനറല്‍ കണ്‍വീനര്‍),ടി. രാജന്‍ (കണ്‍വീനര്‍).