കോട്ടപ്പാറ: അത്യ അപൂര്‍വ്വമായ നടക്കുന്ന ദേവീ മാഹാത്മ്യം നവാഹയജ്ഞത്തിന് വെള്ളൂട ദുര്‍ഗാ ഭഗവതി ക്ഷേത്രം ഒരുങ്ങുന്നു. പരിപാടിയുടെ ഭാഗമായിയുള്ള ആഘോഷ കമ്മറ്റി രൂപീകരണ യോഗം നടന്നു.നവരാത്രി പൂജ മഹോല്‍സവത്തിന്റെ ഭാഗമായിട്ടാണ് യജ്ഞാചാര്യന്‍ മാങ്കുളം ഗോവിന്ദന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നവാഹയജ്ഞം നടക്കുക. ആഘോഷ കമ്മിറ്റി രൂപീകരണയോഗം ക്ഷേത്രം തന്ത്രി പത്മനാഭട്ടേരി ഉദ്ഘാടനം ചെയ്തു. രവീശ തന്ത്രി കുണ്ടര്‍,വാര്‍ഡ് മെമ്പര്‍ എ.വേലായുധന്‍, ക്ഷേത്രം രക്ഷാധികാരി എം.ശങ്കരന്‍ നമ്പൂതിരി,വിവിധ ക്ഷേത്ര ഭാരവാഹികളായ പല്ലവ നാരായണന്‍ ,ദാമോദരന്‍ ഉദയപുരം, നാരായണന്‍ ഏരിക്കുളംഇ.കുഞ്ഞിക്കണ്ണന്‍ ചുണ്ടയില്‍ ,കണ്ണന്‍ കാനത്തില്‍
എന്നിവര്‍ സംസാരിച്ചു .ക്ഷേത്രം പ്രസിഡന്റ് ഗോപാലന്‍ പനങ്ങാട് സ്വാഗതവും കെ.സുരേന്ദ്രന്‍ തായങ്കട നന്ദിയും പറഞ്ഞു.
രവീശ തന്ത്രി കുണ്ടര്‍ (ചെയര്‍മാന്‍),കെ.സുരേന്ദ്രന്‍ തായങ്കട (ജനറല്‍ കണ്‍വീനര്‍),യു പി കുമാരന്‍ നായര്‍ പനങ്ങാട് (ട്രഷറര്‍) തുടങ്ങിയ 1001 കമ്മിറ്റി രൂപീകരിച്ചു.