രാജപുരം: കള്ളാര്‍ ടൗണില്‍ അപകടഭീഷണി ഉയര്‍ത്തി ട്രാന്‍സ്ഫോമര്‍. ടൗണിലെ ഓട്ടോസ്റ്റാന്റിനോട് ചേര്‍ന്നാണ് ട്രാന്‍സ്ഫോര്‍മര്‍ ഉള്ളത്. ഇവിടെ സുരക്ഷാവേലികള്‍ ഇല്ലാത്തത് വലിയ അപകട ഭീഷണിയായി തീര്‍ന്നിരിക്കുകയാണ്. ഓട്ടോസ്റ്റാന്റായതുകൊണ്ടുതന്നെ ഓട്ടോറിക്ഷാ തൊഴിലാളികളടക്കം നിരവധിയാളുകളാണ് ദിവസവും ഈ ട്രാന്‍സ്ഫോര്‍മറിന് സമീപത്തുകൂടി കടന്നുപോകുന്നതാണ്. എത്രയും വേഗം സംരക്ഷണ വേലി കെട്ടാന്‍ കെ എസ് ഇ ബി അധികൃതര്‍ തയ്യാറാകണമെന്നാണ് ഓട്ടോറിക്ഷാ തൊഴിലാളികളുടെ ആവശ്യപ്പെട്ടു.