ഉദുമ: പാലക്കുന്ന് പള്ളത്ത് ഉദുമ ഗ്രാമപഞ്ചായത്തിന്റെ തൊട്ടരികിലായി സംസ്ഥാന പാതയില്‍ മധ്യഭാഗത്ത് കള്‍വര്‍ട്ട് തകര്‍ന്നത് ശരിയാക്കാന്‍ നടപടിയുണ്ടായില്ല എന്ന് കാണിച്ച് പൊതു പ്രവര്‍ത്തകന്‍ മൂസ പാലക്കുന്ന് പൊതു മരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് പരാതി നല്‍കി.വാഹനം കടന്നു പോകുന്നതിനിടയിലായിരുന്നു സംഭവം.പൊതുമരാമത്ത് ഉദ്യോഗസ്ഥരും ബേക്കല്‍ പോലീസ്, ഉദുമ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തിയെങ്കിലും ഇതുവരയായി യാതൊരു വിധ നടപടി എടുത്തതായി കാണുന്നില്ല. ഗടഠജ സ്ഥാപിച്ച കത്താത്ത സോളാര്‍ ലൈറ്റുകള്‍ക്ക് പകരം തെരുവ് വിളക്കുകള്‍ സ്ഥാപിക്കണം.പൊതു മരാമത്ത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വലിയ അനാസ്ഥയാണ് ഉണ്ടായിട്ടുള്ളത് . നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന ഈ റോഡില്‍ അപകടം വരാതിരിക്കാന്‍ എത്രയും വേഗം വേണ്ട നടപടി സ്വീകരിക്കണമെന്ന് മൂസ പാലക്കുന്ന് പരാതിയില്‍ ആവശ്യപ്പെട്ടു..