കാസര്‍കോട് : കാസര്‍കോട് – കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ ചന്ദ്രഗിരി പാലത്തിന് സമീപം, തെരുവത്ത് ഉബൈദ് ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം താലൂക്ക് ഓഫീസിന് മുന്‍വശതടക്കമുള്ള സംസ്ഥാന പാതയിലെ കുഴികള്‍ അടിയന്തിരമായി അടക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി പി ഡബ്യു ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി. യാത്രക്കാര്‍ക്ക് ദുരിതമാവുന്ന കുഴികള്‍ എത്രയും പെട്ടെന്ന് നികത്തുമെന്ന് യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് തളങ്കര ഹകീം അജ്മല്‍, അഷ്ഫാഖ് അബൂബക്കര്‍ തുരുത്തി, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, ഇക്ബാല്‍ ബാങ്കോട്, അനസ് കണ്ടത്തില്‍ തുടങ്ങിയര്‍ക്ക് ഉറപ്പ് നല്‍കി.