കൊല്‍ക്കത്ത; ബംഗാളില്‍ 4 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറിയെത്തിയ ബിജെപി എംഎല്‍എമാര്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് 3 മണ്ഡലങ്ങളില്‍ ഒഴിവുവന്നത്.ഒരെണ്ണത്തില്‍ എംഎല്‍എ മരിച്ചതിനെത്തുടര്‍ന്നും.റായ്ഗഞ്ച്, റാണാഘട്ട് ദക്ഷിണ്‍, ബാഗ്ദാ, മണിക്തല മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. റായ്ഗഞ്ച്, റാണാഘട്ട് ദക്ഷിണ്‍, ബാഗ്ദാ മണ്ഡലങ്ങളില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയാണ് ജയിച്ചിരുന്നത്. മണിക്തലയില്‍ ജയിച്ച തൃണമൂല്‍ എംഎല്‍എ 2022 ല്‍ മരിച്ചു.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റായ്ഗഞ്ചില്‍ ബിജെപി ടിക്കറ്റില്‍ ജയിച്ച കൃഷ്ണകല്യാണിയും റാണാഘട്ടില്‍ ജയിച്ച മുകുത് മണി അധികാരിയും ഇത്തവണ തൃണമൂല്‍ സ്ഥാനാര്‍ഥികളായി ലോക്‌സഭയില്‍ മത്സരിച്ചെങ്കിലും തോറ്റു. ഇരുവരെയും നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിപ്പിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്.ബാഗ്ദായില്‍ മധുപര്‍ണ ഠാക്കൂറാണ് തൃണമൂല്‍ സ്ഥാനാര്‍ഥി. മണിക്തലയില്‍ മുന്‍ എംഎല്‍എ സാധന്‍ പാണ്ഡെയുടെ ഭാര്യ സുപ്തി മത്സരിക്കുന്നു. ഇടത് സഖ്യവും കോണ്‍ഗ്രസും ഇത്തവണയും ധാരണയോടെയാണ് മത്സരിക്കുന്നത്.