പാലക്കുന്ന് : വായന പക്ഷാചരണത്തിന്റെ ഭാഗമായി അംബികാ ലൈബ്രറിയില്‍ ബഷീര്‍ അനുസ്മരണം പ്രശസ്ത എഴുത്തുകാരന്‍ സുറാബ് ഉദ്ഘാടനം ചെയ്തു. ലൈബ്രറിയിലെ പുസ്തകം ശേഖരത്തിലേക്ക് അദ്ദേഹം എഴുതിയ പുസ്തകങ്ങള്‍ ലൈബ്രേറിയന്‍ കെ.വി. ശാരദയ്ക്ക് കൈമാറി. ലൈബ്രറി പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബിന്ദു കല്ലത്ത്, ശ്രീജാ പുരുഷോത്തമന്‍, സി. ലീലാവതി, അംബിക ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍ വി. പ്രേമലത, എം. വി. ജയദേവന്‍ എന്നിവര്‍ പ്രസംഗിച്ചു. അംബിക കോളേജ് നഴ്സറി ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കുട്ടികള്‍ ‘എന്റെ ഉപ്പൂപ്പാക്ക് ഒരാന ഉണ്ടാര്‍ന്നു’ എന്ന ബഷീര്‍ കൃതി അനുബന്ധമാക്കി സ്‌കിറ്റ് അവതരിപ്പിച്ചു.