രാജപുരം :വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. വായനശാലയെ അറിയാന്‍ ബഷീര്‍ ദിനത്തില്‍ പുഞ്ചക്കര എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയം സന്ദര്‍ശിച്ചു ബഷീറിന്റെ പുസ്തകങ്ങള്‍ പരിയപ്പെട്ടു. തുടര്‍ന്ന് ബഷീര്‍ അനുസ്മരണം പ്രധാനാധ്യാപിക വി കെ കൊച്ചുറാണി ഉദ്ഘാടനം ചെയ്തു. ശാന്തമ്മ ജോസഫ് അധ്യക്ഷയായി. സരിത രാജു, ജോഹി കുര്യന്‍ എന്നിവര്‍ സംസാരിച്ചു. എ കെ രാജേന്ദ്രന്‍ സ്വാഗതവും, സൗമ്യ അജേഷ് നന്ദിയും പറഞ്ഞു.