പാലക്കുന്ന് : വരാനിരിക്കുന്ന അഘോഷ കാലങ്ങളില്‍ ഓണം, പെരുന്നാള്‍, ക്രിസ്തുമസ്, വിഷു പോലുള്ള പ്രധാന അഘോഷ വേളകളില്‍ രണ്ടിരട്ടിയിലധികം ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചു കൊണ്ട് പ്രാവാസികളെ പിഴിയുന്ന വിമാന കമ്പനികളുടെ കൊള്ള നിയന്ത്രിക്കാന്‍ കേന്ദ്ര,കേരള സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്ന് പളളിക്കര മണ്ഡലം പ്രവാസി കോണ്‍ഗ്രസ് കമ്മിറ്റി രൂപികരണ യോഗം ആവശ്യപ്പെട്ടു. പ്രവാസി കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ദിവാകരന്‍ കരിച്ചേരി ഉദ്ഘാടനം ചെയ്തു . തച്ചങ്ങാട് പ്രിയദര്‍ശിനി ഭവനില്‍ നടന്ന യോഗത്തില്‍ ബാലചന്ദ്രന്‍ തുവള്‍ അദ്ധ്യക്ഷനായി.യൂത്ത് കോണ്‍ഗ്രസ് കാസറഗോഡ് പാര്‍ലമെന്റ് മണ്ഡലം മുന്‍ പ്രസിഡന്റ് സാജിദ് മൗവല്‍, മഹേഷ് തച്ചങ്ങാട്, കൃഷ്ണന്‍ ബേളഴി, ജിനേഷ് ബംഗാട്, എം. പി. എം. ഷാഫി, രവീന്ദ്രന്‍ കരിച്ചേരി, കണ്ണന്‍ കരുവാക്കോട്,സി. എച്ച്. രാഘവന്‍, രഘവന്‍ മുതിരകൊച്ചി, കൃഷണന്‍ ബേളാഴി, എന്നിവര്‍ പ്രസംഗിച്ചു.ഭാരവാഹികള്‍ :ബാലചന്ദ്രന്‍ തുവള്‍ (പ്രസി), ബാലകൃഷ്ണന്‍ മട്ടയില്‍, രാജന്‍ബാബു കരിച്ചേരി (വൈ. പ്രസി.), ജിനചന്ദ്രന്‍ (സെക്ര.) ദിലിപ് ബംഗാട്,സുരേഷ് ബാബു,, (ജോ. സെക്ര.),ട്രസീന കരുവാക്കോട്(ഖജാ.)