സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് നിലവില്‍ നിയമങ്ങള്‍ ശക്തമാണെന്നും കര്‍ശനമായി നടപ്പാക്കുമെന്നും വനിത കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കേരള വനിത കമ്മിഷന്‍ പടന്ന ഗ്രാമ പഞ്ചായത്ത് ജാഗ്രതാ സമിതി അംഗങ്ങള്‍ക്കായി എടച്ചാക്കൈ ആര്‍കോ ഹാളില്‍ നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അംഗം. പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു.
ജില്ലാ ജാഗ്രത സമിതി കൗണ്‍സിലര്‍ പി.സുകുമാരി ക്ലാസിന് നേതൃത്വം നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ബുഷ്റ, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. സുമേഷ്, മെമ്പര്‍ ടി. രതില, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ടി.കെ.പി. ഷാഹിദ, ടി.കെ.എം മുഹമ്മദ് റഫീഖ്, പി.വി. അനില്‍കുമാര്‍, പഞ്ചായത്തംഗം എം. രാഘവന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ സി. റീന, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ. അസൈനാര്‍ കുഞ്ഞി, പി.സി. സുബൈദ, സി. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, കെ.വി. ജ്യതീന്ദ്രന്‍, കെ.വി. ഗോപാലന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പി. രേവതി, അസിസ്റ്റന്റ് സെക്രട്ടറി വിനോദ് എന്നിവര്‍ സംസാരിച്ചു.