തൃശ്ശൂര്‍: ഓഫീസില്‍ മദ്യപിച്ചെത്തി അശ്ലീലം പറഞ്ഞതിന് വനംവകുപ്പ് ജീവനക്കാരന് സസ്‌പെന്‍ഷന്‍. വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ ഓഫീസിലുളള സമയത്താണ് ഓഫീസര്‍ ഇത്തരത്തില്‍ പെരുമാറിയതെന്നാണ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ ഉത്തരവില്‍ പറയുന്നത്.വാഴച്ചാല്‍ ഡിവിഷനിലുളള ഷോളയാര്‍ റേഞ്ചിലെ മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആര്‍. വിജയകുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇത്തരത്തില്‍ പെരുമാറുന്ന ആളുകളോടൊപ്പം ജോലിചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് മറ്റു ജീവനക്കാര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.ജോലിയില്‍ തുടരുന്നതിനാല്‍ അത് അന്വേഷണത്തെ ബാധിക്കുന്നത് കൊണ്ടാണ് വിജയകുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. രണ്ടാമത്തെ പ്രാവശ്യമാണ് വിജയകുമാര്‍ സസ്‌പെന്‍ഷനിലാകുന്നത്. കൃത്യവിലോപത്തിനും അച്ചടക്കലംഘനത്തിനും എതിരെ ഇതിന് മുന്നേയും ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍ നേടിയ ബീറ്റ് ഫോറസ്റ്റ് ഓഫീസറാണ് ആര്‍. വിജയകുമാര്‍.