കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്ബിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മരണം 35 ആയി.
15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഫൊറന്‍സിക് എവിഡന്‍സ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഈദ് അല്‍ ഒവൈഹാന്‍ ആണ് മരണസംഖ്യ പുറത്തുവിട്ടത്.തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയവര്‍ക്കും പുക ശ്വസിച്ചവര്‍ക്കുമാണ് ഗുരുതര പരിക്കേറ്റത്. പരിക്കേറ്റവരെ അദാന്‍, ജാബിര്‍, ഫര്‍വാനിയ ആശുപത്രിയിലേക്ക് മാറ്റി. മംഗഫ് ബ്ലോക്ക് നാലിലെ മലയാളി ഉടമസ്ഥതയിലുള്ള കമ്ബനിയുടെ ജീവനക്കാര്‍ താമസിക്കുന്ന ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ നാലു മണിക്ക് ആരംഭിച്ച തീ കെട്ടിടത്തില്‍ ആളിപടരുകയായിരുന്നു.നിലവില്‍ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. മലയാളികള്‍ അടക്കം ഒട്ടേറെ പേരാണ് ക്യാമ്ബില്‍ താമസിക്കുന്നത്.