ഭാഗവത സപ്തഹത്തിന് തൃക്കണ്ണാടിന്റെ മണ്ണ് ഒരുങ്ങുന്നു

കോട്ടിക്കുളം:ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഇളം കൂറ്റ് സ്വരൂപത്തിലെ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന തൃക്കണ്ണാട് ശ്രീ ത്രയമ്പകേശ്വര ക്ഷേത്രത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഭാഗവത സപ്താഹ യജ്‌നത്തിന് തയ്യാറാവുന്നു ക്ഷേത്ര ചൈതന്യത്തിനും നാടിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി നടത്തുന്ന ഏഴു ദിന ഭാഗവത സപ്താഹം ഡിസംബര്‍ 25 മുതല്‍ ജനുവരി 1 വരെ ക്ഷേത്ര സന്നിധിയില്‍ നടക്കും. ദേവസ്വം ബോര്‍ഡിന്റെ അംഗീകാരത്തോടെ നടക്കുന്ന ഈ മാഹാ യജ്ഞപരിപാടിയുടെ വിജയത്തിനായി മുഴുവന്‍ കഴകങ്ങളിലെയും ഭക്ത ജനങ്ങളെയും ഉള്‍പ്പെടുത്തി വിപുലമായ കമ്മിറ്റിക്ക് രൂപം നല്‍കി. പ്രശസ്ത യജ്ഞാചാര്യന്‍ ഉദിത് ചൈതന്യയാണ് ഭാഗവത സപ്തഹത്തിന് യ ജ്ഞാ കാര്‍മികത്വം നല്‍കുന്നത് യോഗത്തില്‍ ക്ഷേത്ര ട്രസ്റ്റി ചെയര്‍മാന്‍ വള്ളിയോടന്‍ ബാലകൃഷ്ണന്‍ മാഷ് അധ്യക്ഷനായി. ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. വിവിധ അംഗങ്ങള്‍ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി സംസാരിച്ചു ക്ഷേത്രം തന്ത്രിമരായ ഉച്ചില്ലത്ത് പദ്മനാഭ തന്ത്രി, തന്ത്രി ഉളിയത്തു വിഷ്ണു അശ്ര, ക്ഷേത്ര മേല്‍ശാന്തി നവീന്‍ചന്ദ്ര കായര്‍ത്തായ എന്നിവര്‍ മുഖ്യരക്ഷാധി കാരികളായി പരിപാടിയുടെ വിജയത്തിനായി ചെയര്‍മാന്‍ ശിവരാമന്‍ മെസ്ത്രി, ജനറല്‍ കണ്‍വീനര്‍ ബാലു തൃക്കണ്ണാട് ട്രഷററായി ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍കുമാര്‍, കോഡിനേറ്റര്‍ മോഹന്‍ ബേക്കല്‍ എന്നിവരെയും തെരഞ്ഞെടുത്തു .വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു. യോഗത്തില്‍ ബാലു തൃക്കണ്ണാട് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *