രാജപുരം : പാണത്തൂര്‍ തോട്ടം സ്വദേശിയും കാസറഗോഡ് മാന്യയില്‍ താമസക്കാരനുമായ സി.എച്ച് അബ്ദുല്‍ റസാഖ് (57) നിര്യാതനായി.
ആദ്യ കാലത്ത് മംഗലാപുരം, ചിക് മംഗ്ലൂര്‍, ബല്ലാരി തുടങ്ങിയ ഭാഗങ്ങളില്‍ പച്ചക്കറി, മരം, മലഞ്ചരക്ക് വ്യാപാരിയായിരുന്നു.നെല്ലിക്കട്ടയില്‍ പ്ലൈവുഡ്, ടെക്‌സ്റ്റെയില്‍സ് കച്ചവടം നടത്തിവരുന്നതിനിടെ കിഡ്‌നി സംബന്ധമായ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയാണ് മരണം.ഭാര്യ: കുഞ്ഞലിമ (പൂടംങ്കല്ല് അയ്യങ്കാവ്) മക്കള്‍: ഫസീല (പനത്തടി), ഫാത്തിമ (കുശാല്‍ നഗര്‍) ,മുഹമ്മദ് (അബുദാബി) ,ആമിന (അധ്യാപിക) ,ആയിഷ (അധ്യാപിക). കാസറഗോഡ് കല്ലക്കട്ട മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി .