കാഞ്ഞങ്ങാട് :ജില്ലാ ഹിന്ദി അദ്ധ്യാപക മഞ്ചിന്റെ നേതൃത്വത്തില്‍ ജില്ലയിലെ അധ്യാപകര്‍ക്കായി കാഞ്ഞങ്ങാട് മഹാകവി പി. സ്മാരകത്തില്‍ വെച്ച് റവന്യൂ ജില്ലാ അധ്യാപക നേതൃത്വ പരിശീലനം സംഘടിപ്പിച്ചു. ഹിന്ദി അധ്യാപക മഞ്ച് സംസ്ഥാന കമ്മിറ്റി അംഗം ഹരീഷ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി. കെ. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പുതിയ പാഠപുസ്തകങ്ങള്‍ക്ക് വേണ്ടി മഞ്ച് തയ്യാറാക്കിയ പഠന സാമഗ്രികള്‍ സംസ്ഥാന കലാ -സാംസ്‌കാരിക സമിതി കണ്‍വീനര്‍ ടി.എം.വി.മുരളീധരന്‍ പ്രകാശനം ചെയ്തു. അധ്യാപകര്‍ക്കുള്ള ഐ ടി പരിശീലനത്തില്‍ എ. ഐ ഉള്‍പ്പടെയുള്ള പുത്തന്‍ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തി. ജി. കെ. ഗിരീഷ്,, വിദ്യ. കെ, ഹരിനാരായണന്‍ പി, കെ. സജിത്ത് ബാബു, ആശ എം. വി , ടൈറ്റസ് വി. തോമസ്, ടി.വി. ശ്രീനിവാസന്‍, ഇ.വി.ആനന്ദകൃഷ്ണന്‍, രാജലക്ഷ്മി ഭട്ട് സംസാരിച്ചു