ഡല്‍ഹി : സുരേഷ് ഗോപിക്ക് പുറമെ കേരളത്തില്‍ നിന്നും ജോര്‍ജ് കുര്യനും മൂന്നാം മോദി സര്‍ക്കാരിലേക്ക്. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ വൈസ് ചെയര്‍മാനായിരുന്നു ജോര്‍ജ് കുര്യന്‍.ബിജെപി ഡല്‍ഹി കേന്ദ്ര നേതൃത്വവുമായുളള ബന്ധമാണ് ജോര്‍ജിന് തുണയായത്.
ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോര്‍ജ് കുര്യന് മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചത്. നേരത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷ പദവി അലങ്കരിച്ചിരുന്നു. പുതുപ്പളളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. യുവമോര്‍ച്ച മുതല്‍ ബിജെപിയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്ന അദ്ദേഹം ചാനല്‍ ചര്‍ച്ചകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ്.