അജാനൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അജാനൂര്‍ യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗവും, 2024.-2026 വര്‍ഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷരീഫ് യോഗം ഉദ്ഘാടനം ചെയ്തു അജാനൂര്‍ യൂണിറ്റ് പ്രസിഡന്റ് ഹംസ പാലക്കി അദ്ധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി കെ. രവീന്ദ്രന്‍ സ്വാഗതവും റിപ്പോര്‍ട്ടും അവതിരിപ്പിച്ചു
ട്രഷറര്‍ ഹനീഫ ബേവിഞ്ച വരവ് ചെലവ് കണക്കുകള്‍ അവ തരിപ്പിച്ചു ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജെ. സജി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മേഖലാ കണ്‍വീനര്‍ ഉണ്ണി മാവുങ്കാല്‍ സംസാരിച്ചു മഡിയന്‍ റഹ്മാനിയ ഹോട്ടല്‍ പാര്‍ട്ടി ഹാളില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി അജാനൂര്‍ യൂണിറ്റ് പ്രസിഡണ്ടായി സി. ഹംസ പാലക്കിയെ വീണ്ടും ഐക്യ കണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ടു.കെ. രവീന്ദ്രനെ ജനറല്‍ സെക്രട്ടറിയുംഹനീഫ ബേവിഞ്ച യെ ട്രഷററായും വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികള്‍: കുഞ്ഞാമദ് പി. എം, മുജീബ് റഹ്മാന്‍ (വൈസ് പ്രസിഡന്റുമാര്‍) അബ്ദുല്‍ഹമീദ്, സന്തോഷ് കുമാര്‍ ( ജോയന്റ് സെക്രട്ടറിമാര്‍) തുടങ്ങിയവരെയും തെരഞ്ഞെടുത്തു യൂണിറ്റ് അംഗങ്ങളായിരിക്കെ മരണപ്പെട്ട ഹസൈനാര്‍, മൊയ്തീന്‍ കോയ ഗുരുക്കള്‍ എന്നീ വ്യാപാരികളുടെ അനന്തരാവകാശികള്‍ക്ക് ജില്ലാ വ്യാപാരി ക്ഷേമ പദ്ധതിയില്‍ നിന്നുള്ള 331000 രൂപയുടെയും കുടുംബ ക്ഷേമ പദ്ധതിയില്‍ നിന്നുള്ള 50000 രൂപയുടെയും ചെക്കുകള്‍ യോഗത്തില്‍ വിതരണം ചെയ്തു.