മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളിലെ ഹോം വോട്ടിംഗ് ഏപ്രില്‍ 22ലേക്ക് മാറ്റി

2024 കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ ഹോം വോട്ടിംഗിന്റെ ഭാഗമായി ഏപ്രില്‍ 21ന് ഞായറാഴ്ച്ച നിശ്ചയിച്ചിരുന്ന മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ഹോം വോട്ടിംഗ് ഏപ്രില്‍ 22ന് തിങ്കളാഴ്ച്ചയിലേക്ക് മാറ്റിയതായി വരണാധികാരി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു. മൈക്രോ പ്ലാനില്‍ മാറ്റമുണ്ടാകില്ല. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശേരി മണ്ഡലങ്ങളില്‍ മുന്‍ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം ഞായറാഴ്ച്ച ഉള്‍പ്പടെ ഹോം വോട്ടിംഗ് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *