സ്‌ട്രെയിറ്റ് ലൈനിലൂടെ മേലാങ്കോട്ടെ കുട്ടികള്‍

മേലാങ്കോട്ട് ഗവ യു പി സ്‌കൂളില്‍ യു.പി വിഭാഗം കുട്ടികള്‍ക്കായി നടത്തിയ ഗണിത ക്യാമ്പ് – സ്‌ട്രെയിറ്റ് ലൈന്‍ – എങ്ങനെ രസകരമായി നടത്താമെന്നതിന്റെ നേര്‍ക്കാഴ്ചയായി മാറി. വിവിധ ഗണിത പസിലുകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ജ്യാമിതി, കുസൃതിക്കണക്കുകള്‍ തുടങ്ങി നമ്മുടെ രാജ്യത്തിന്റെ മഹത്തായ ഗണിത പൈതൃകം പരിചയപ്പെടുത്തുന്ന നിരവധി പഠനാനുഭവങ്ങള്‍ എന്നിവ കൊണ്ട് സമ്പന്നമായ ക്ലാസ്സ് സംസ്ഥാന അധ്യാപക പുരസ്‌കാര ജേതാവായ ശ്രീ.കൃഷ്ണദാസ് പലേരി നയിച്ചു.PTA പ്രസിഡണ്ട് ശ്രീ.ജയന്‍.ജി അദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുര്‍ഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.പി.ഗംഗാധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. SRG കണ്‍വീനര്‍ ശ്രീ. സൈജു മാസ്റ്റര്‍ ആശംസയര്‍പ്പിച്ചു.പ്രധാനാധ്യാപകന്‍ ശ്രീ.അനില്‍ മാസ്റ്റര്‍ സ്വാഗതവും ശ്രീ.മോഹനന്‍ മാസ്റ്റര്‍ ചെറുകാനം നന്ദിയും പറഞ്ഞു. ശ്രീ.മോഹനന്‍ മാസ്റ്റര്‍ കടന്നപ്പള്ളി,ശ്രീമതി. ശ്രീകല ടീച്ചര്‍, ശ്രീമതി. ഹസീന ടീച്ചര്‍, ശ്രീമതി. ശോഭ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *