കളരിപ്പയറ്റ് ഹ്രസ്വകാല പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

വൈലോപ്പിള്ളി സംസ്‌കൃതി ഭവനും മാധവമഠം സിവിഎന്‍ കളരിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കളരി ഹ്രസ്വകാല പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് മാസം ദൈര്‍ഘ്യമുള്ളതാണ് കോഴ്‌സ്. കളരിപരിശീലനത്തിന് ഏഴ് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍, ഉദ്യോഗാര്‍ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങി വ്യത്യസ്ത പ്രായപരിധിയില്‍പ്പെട്ടവര്‍ക്ക് പരിശീലനം നല്‍കുന്നവിധമാണ് ക്ലാസിന്റെ പഠന രീതിയും സമയക്രമവും നിശ്ചയിച്ചിരിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് 20നകം നിശ്ചിത അപേക്ഷ ഫോം പൂരിപ്പിച്ച് ഫീസ് അടച്ച് പ്രവേശനം ഉറപ്പാക്കണം. വിശദവിവരങ്ങള്‍ക്ക്: സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, നളന്ദ, നന്തന്‍കോട്, തിരുവനന്തപുരം-3, ഫോണ്‍: 0471 2311842, 8129209889

Leave a Reply

Your email address will not be published. Required fields are marked *