കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു വെന്ന പരാതിയില്‍ നോട്ടീസ് അയച്ചുമാതൃകാ പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍ കൂടിയായ എ ഡി എം കെ വി ശ്രുതിയാണ് നോട്ടിസ് അയച്ചത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ ലഭിച് പരാതി പരിഗണിച്ചാണ് നടപടി
കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസില്‍ ശനിയാഴ്ച നടന്ന കുടിവെള്ള ടാങ്ക് വിതരണം ചെയ്യുന്ന പരിപാടിയില്‍ പങ്കെടുത്ത് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായാണ് കണ്‍ട്രോള്‍ റൂമില്‍ പരാതി ലഭിച്ചത്.
എ. ഡി.എമ്മും എം.സി.സി നോഡല്‍ ഓഫീസറുമായ കെ.വി ശ്രുതി കുറ്റിക്കോല്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയ്ക്കും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന കുമാരി. ആറാം വാര്‍ഡ് മെമ്പര്‍ അരവിന്ദാക്ഷന്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്
വിഷയത്തില്‍ 24 മണിക്കൂറിനകം വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്..