ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കെ.ഇമ്പശേഖര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു
ലോക സഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചയുടന്‍ ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തുന്നതിന് കാസര്‍കോട് ജില്ലയില്‍ ഫ്‌ലൈയിങ് സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു. പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടത്താനായാണ് ഫ്‌ലൈയിങ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.
കളക്ട്രേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ കെ.ഇമ്പശേഖര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ട്രെനിംഗ് മാനേജ്‌മെന്റ് നോഡല്‍ ഓഫീസറും അസി റിട്ടേണിംഗ് ഓഫീസറുമായ സബ് കലക്ടര്‍ സൂഫിയാന്‍ അഹമ്മദ്, എഡിഎം കെ വി ശ്രുതി എക്‌സ്‌പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ വി.ചന്ദ്രന്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി. അഖില്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, ഇലക്ഷന്‍ നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.