ഉദുമ കണ്ണികുളങ്ങര വലിയ വീട് തറവാട്ടില്‍ 2024 മാര്‍ച്ച് 28 29 30 31 തീയതികളിലായി നടത്തുന്ന ശ്രീ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് ഭക്ഷണം ഒരുക്കാന്‍ തറവാട് കാരണവര്‍ കുഞ്ഞിരാമന്‍ ബാരയുടെ നേതൃത്വത്തില്‍ അരവിന്ദന്‍, വിനു, രാകേഷ്, അശോകന്‍ എന്നിവര്‍ ഒത്തുചേര്‍ന്നപ്പോള്‍ വിഷരഹിത പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവെടുത്തു. പച്ചക്കറി വിളവെടുപ്പ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്മി അധ്യക്ഷ വഹിച്ചു. തറവാട് ഭരണസമിതി പ്രസിഡണ്ട് ദാമോദരന്‍ ബാര, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ. ആര്‍.കുഞ്ഞിരാമന്‍, വര്‍ക്കിംഗ് കോഡിനേറ്റര്‍ സുധാകരന്‍ പള്ളിക്കര, ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ അശോകന്‍ ഉദുമ, പബ്ലിസിറ്റി കണ്‍വീനര്‍ സുരേശന്‍ ആറാട്ടുകടവ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.