രാജപുരം: പാണത്തൂര്‍ താനത്തിങ്കാല്‍ ശ്രീ വയനാട്ടു കുലവന്‍ ദേവസ്ഥാനത്ത് നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ട് 2027 മാര്‍ച്ച് 23,24,25 ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി നടക്കും. തെയ്യം കെട്ടിന് മുന്നോടിയായുള്ള രാശി ചിന്തയിലാണ് തെയ്യം കെട്ടിനുള്ള തീയതി കുറിച്ചു. ജനവരി 16 ന് കൂവം അളക്കല്‍ ചടങ്ങ് നടക്കും. തുടര്‍ന്ന് നടന്ന ആഘോഷ കമ്മിറ്റി രൂപീകരണ യോഗം കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. ബാത്തൂര്‍ ശ്രീ ഭഗവതി ക്ഷേത്ര കഴകം പ്രസിഡണ്ട് ഇ.കെ ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം മുഖ്യാതിഥിയായി. പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ്, വൈസ് പ്രസിഡന്റ് എം പത്മകുമാരി, പനത്തടി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ജെ ജെയിംസ്, സുപ്രിയ അജിത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി സുരേഷ്, പനത്തടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റീന തോമസ്, പ്രസീതാറാണി, ഭവ്യ ജയരാജ്, എം ഷിബു, ഐസി ഐസക്, മുന്‍ ക്രൈംബ്രാഞ്ച് എസ്.പി യു പ്രേമന്‍, കോയ്മ കാട്ടൂര്‍ തറവാട്ട് പ്രതിനിധി കാട്ടൂര്‍ മധുസൂദനന്‍ നായര്‍, കഴകം ഭാരവാഹികള്‍, പാണത്തൂര്‍ ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്‍ റഹ്‌മാന്‍, പാണത്തൂര്‍ സെന്‍മേരിസ് ചര്‍ച്ച് വികാരി ഫാദര്‍ നോബിള്‍ പന്തലാടിക്കല്‍, ദേവസ്ഥാനം പ്രസിഡണ്ട് മധു ചെമ്പേരി, രക്ഷാധികാരി എന്‍ ബാലചന്ദ്രന്‍ നായര്‍, ദേവസ്ഥാനം മാതൃസമിതി പ്രസിഡണ്ട് ശ്യാമള കൃഷ്ണന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഒക്ലാവ് കൃഷ്ണന്‍, എസ് മധുസൂദനന്‍, എം.കെ സുരേഷ്, പ്രതാപ് ചന്ദ്രന്‍, കരിവെള്ളൂര്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു ദേവസ്ഥാനം സെക്രട്ടറി മോഹനന്‍ കോട്ടക്കുന്ന് സ്വാഗതവും, വൈസ് പ്രസിഡണ്ട് കെ.എം മോഹനന്‍ നന്ദിയും പറഞ്ഞു.
തെയ്യം കെട്ട് ചെയര്‍മാനായി പി.കെ അരവിന്ദാക്ഷന്‍, ജനറല്‍ കണ്‍വീനറായി എ.കെ കുമാരന്‍ ഖജാന്‍ജി കെ ബാലകൃഷ്ണന്‍ എന്നിവരെ തിരഞ്ഞെടുത്തു.