രാജപുരം:കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ചൈനീസ് കെന്‍പോ കരാട്ടെയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാസര്‍കോട് ജില്ലാ ഓള്‍ സ്‌റ്റൈല്‍ ഓള്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് ഫുള്‍ കോണ്‍ടാക്ട് ഓപ്പണ്‍ കരാട്ടെ ടൂര്‍ണമെന്റില്‍ ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് മികച്ച നേട്ടം.
വിവിധ വിഭാഗങ്ങളിലായി സ്‌കൂളില്‍ നിന്ന് 24 വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇതില്‍ ഒന്‍പത് വിദ്യാര്‍ഥികള്‍ മെഡലുകള്‍ കരസ്ഥമാക്കി സ്‌കൂളിന്റെ അഭിമാനമായി.
സ്വര്‍ണമെഡല്‍ (ഒന്നാം സ്ഥാനം)
- സുധാക്ഷിണ
- ഡെല്‍ന
- മിഷേല്
- ബ്ലെസ് മരിയ
വെള്ളിമെഡല്‍ (രണ്ടാം സ്ഥാനം) - റേച്ചല്‍
- ആല്‍ബര്‍ട്ട്
വെങ്കലമെഡല്‍ (മൂന്നാം സ്ഥാനം) - ജോവാന്‍
- അനുഷ്‌ക
- ധ്യാന്‍
വിജയികളായ വിദ്യാര്‍ഥികളെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് കളത്തിപ്പറമ്പില്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. രവീന്ദ്ര ചന്ദ്ര, കരാട്ടെ പരിശീലകന്‍ റെന്‍ഷി ഷാജി ജോസഫ് എന്നിവര്‍ അഭിനന്ദിച്ചു.