രാജപുരം: ഡ്രീം കാസറഗോഡിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത്തല ജാഗ്രതാ സമിതി ശാക്തീകരണവും പ്രാദേശിക നേതൃത്വ പരിശീലനം ചുള്ളിക്കര വ്യാപാരഭവനില്‍ നടന്നു.കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രന്‍ അധ്യക്ഷനായ ചടങ്ങില്‍രാജപുരം എസ്.എച്ച്.ഒ അഭിജിത് മുഖ്യാതിഥിയായി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിനു കുര്യാക്കോസ്, കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് മെമ്പര്‍ ആന്‍സി ജോസഫ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.കോടോം-ബേളൂര്‍, കള്ളാര്‍, പനത്തടി, കുറ്റിക്കോല്‍, ബളാല്‍ എന്നീ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ ജാഗ്രതാ സമിതി അംഗങ്ങളും പ്രാദേശിക ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.
സോഷ്യല്‍ പോലീസ് ഡിവിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ രാമകൃഷ്ണന്റെ നേതൃത്വത്തില്‍ പരിശീലന ക്ലാസ്സ് നല്‍കി.