കാഞ്ഞങ്ങാട്:ഇടതു സമരം കാപട്യം; ജനകീയ സര്‍ക്കാരിന് അഭിവാദനങ്ങള്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി, ജനപക്ഷ നിലപാടുകളുമായി മുന്നോട്ടുപോകുന്ന ജനകീയ സര്‍ക്കാരിന് പിന്തുണയറിയിച്ചുകൊണ്ട് കെ ജി ഒ യു കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിക്കുന്നു.ഇന്ന് രാവിലെ 11 മണിക്ക് കാസര്‍ഗോഡ് വിദ്യാനഗറിലെ സിവില്‍ സ്റ്റേഷനില്‍ വെച്ച് നടക്കുന്ന പരിപാടി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് ഡോക്ടര്‍ കെ വി പ്രമോദ് അധ്യക്ഷത വഹിക്കും.