ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബും ജ്യോതിദേവ് ഡയബറ്റീസ് ഹോസ്പിറ്റലും സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്:ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബും കാഞ്ഞങ്ങാട് സൗത്തില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതിദേവ് ഡയബറ്റീസ് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ ഫുള്‍ ബോഡി മെഡിക്കല്‍ ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. ജ്യോതിദേവ് ഡയബറ്റീസ് ഹോസ്പിറ്റലില്‍ നടന്ന ക്യാമ്പ് ലയണ്‍സ് ഇന്റര്‍നാഷണല്‍ റീജിയന്‍ ചെയര്‍പേഴ്‌സണ്‍ കെ. എന്‍. ശ്രീകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ആശുപത്രി മേധാവി ഡോ. ഷഹാന യാസ്മിന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും അവര്‍ നയിച്ചു. ആശുപത്രി മാനേജര്‍ അശ്വിന്‍ കുമാര്‍ സ്വാഗതവും ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ലയണ്‍ ഷൗക്കത്തലി നന്ദിയും പറഞ്ഞു.

ജനങ്ങള്‍ക്ക് സമഗ്ര ആരോഗ്യ പരിശോധനയ്ക്കും ആരോഗ്യ അവബോധം വര്‍ധിപ്പിക്കുന്നതിനും ക്യാമ്പ് അവസരമൊരുക്കി.
ുവീീേ ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബും കാഞ്ഞങ്ങാട് സൗത്തില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതിദേവ് ഡയബറ്റീസ് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ ഫുള്‍ ബോഡി മെഡിക്കല്‍ ചെക്കപ്പ് ക്യാമ്പ് ലയണ്‍സ് ഇന്റര്‍നാഷണല്‍ റീജിയന്‍ ചെയര്‍പേഴ്‌സണ്‍ കെ. എന്‍. ശ്രീകണ്ഠന്‍ ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *