അസ്മിത കപ്പ് ജൂനിയര്‍ ഗേള്‍സ് സൗത്ത് സോണ്‍ നാഷണല്സിനുള്ള കേരള ടീമിന്റെ ഗോള്‍വല കാക്കാന്‍ രാജപുരം ഹോളി ഫാമിലിയില്‍ നിന്നും ഹോക്കിപരിശീലിച്ച് നിരവധി മത്സരങ്ങള്‍ക്ക് ഗോള്‍ വല കാത്ത പരിചയ സമ്പത്തുമായി നിലവില്‍ ആലുവ യൂണിയന് കൃസ്റ്റിയന്‍ കോളേജില്‍ BSC Chemestry വിദ്ധ്യാര്‍ത്ഥിയായ ശ്രേയ ഗൗരിക്ക് അവസരം ലഭിച്ചു. ഈ മാസം 14 ന് നടന്ന ആദ്യ ട്രയല്‍സില്‍ ലിസ്റ്റില്‍ ഇടം നേടിയവര്‍ക്കായി ഇന്നലെ കൊല്ലത്ത് നടന്ന ഫൈനല്‍ സെലക്ഷനില്‍ സ്ഥാനം ഉറപ്പിച്ചു. ഏഴിമല നേവല്‍ അക്കാദമിയിലെ പരിശിലകരായ അമല്‍ ആന്റോയുടെയും ആഷിക അമലിന്റെയും ശിക്ഷണത്തില്‍ ഹോക്കി പരിശീലനം തുടങ്ങിയ ശ്രേയ പിന്നീട് അനീഷ് കുമാര്‍ [ex Army] യുടെ ശിക്ഷണത്തിലും പരിശീലനം നടത്തി നിലവില്‍ സ്പോര്‍ട് കൗണ്‍സിലിന്റെയും കോളേജിന്റെയും കോച്ചായ അര്‍ജജുന്‍ ന്റെ ശിക്ഷണത്തിലാണ് പരിശീലനം നടത്തിവരുന്നത്.
പനത്തടിയിലെ പൊതു പ്രവര്‍ത്തകനും, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി PLV യും ,ഖേലോ ഇന്ത്യ ദേശീയഹോക്കി താരവുമായ ശ്രീകാന്ത് പനത്തടിയുടെയും, മുന്‍ പനത്തടി, കള്ളാര്‍ പഞ്ചായത്തുകളിലെ ഓവര്‍സിയര്‍ ആയിരുന്ന ശാന്തിയുടെയും മകളാണ്. ശ്രീനന്ദ് [ SAI STC Kollam], ശ്രീനിധ് ,ശ്രീതിക് [ ഇരുവരും ഏകലവ്യ CBSE സ്പോര്‍സ് സകൂള്‍] വിദ്ധ്യാര്‍ത്ഥികള്‍ സഹോദരങ്ങളുമാണ്. ഈമാസം 27 മുതല്‍ വരുന്ന 7 വരെ ആന്ദ്രാപ്രദേശിലാണ് മത്സരം