ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കും ദേവസ്വം അനുബന്ധ സ്ഥാപനങ്ങളിലേക്കും സുരക്ഷാ ചുമതല വഹിക്കുന്നതിനായി സെക്യൂരിറ്റി ഗാര്‍ഡ് തസ്തികകളില്‍ നിയമനം നടത്തുന്നു. ആകെ 19 ഒഴിവുകളാണുള്ളത്. നേരിട്ടുള്ള അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 21,700 രൂപ പ്രതിമാസ വേതനം ലഭിക്കും.01.01.1966 നും 02.01.1986 നും ഇടയില്‍ ജനിച്ചവരായിരിക്കണം അപേക്ഷകര്‍ (പ്രായപരിധി: 40 60 വയസ്സ്). സൈനിക അല്ലെങ്കില്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നുമുള്ള വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് നിയമനത്തിന് അവസരമുള്ളത്. ആരോഗ്യദൃഢഗാത്രരും നല്ല കാഴ്ചശക്തിയുള്ളവരുമായ ഹിന്ദു പുരുഷന്മാര്ക്ക് മാത്രമാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുന്നത്. ഉത്തരവ് തീയതി മുതല്‍ 2027 ഏപ്രില്‍ 30 വരെയാണ് നിയമന കാലാവധി. യോഗ്യരെന്ന് കാണുന്നവരെ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തിന് വിധേയമായി പുനര്‍ നിയമനത്തിനും പരിഗണിക്കുന്നതാണ്.ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, ജാതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, നിര്‍ബന്ധമായും ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം ഹാജരാകേണ്ടതാണ്. ആവശ്യമായ രേഖകള്‍ സഹിതം 2026 ഒക്ടോബര്‍ 27-ന് രാവിലെ 9 മണിക്ക് ഗുരുവായൂര്‍ ദേവസ്വം ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി നേരിട്ട് ഹാജരാകണം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഗുരുവായൂര്‍ ദേവസ്വം ഓഫീസില്‍ നിന്നോ 0487-2556335 (ഋഃിേ: 251, 248, 235) എന്ന ഫോണ്‍ നമ്പര്‍ വഴിയോ അറിയാവുന്നതാണ്.