ഇന്ത്യയില്‍ ചരിത്രമെഴുതി ആപ്പിള്‍; വരുമാനം ഒരു ലക്ഷം കോടി കടന്നു, ലാഭം 66 ശതമാനം ഉയര്‍ന്നു

2026 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ഇന്ത്യയിലെ വരുമാനം ആദ്യമായി ഒരു ലക്ഷം കോടി രൂപ കടന്നു ഇന്ത്യന്‍ വിപണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആപ്പിള്‍. 2026 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ഇന്ത്യയിലെ വരുമാനം ആദ്യമായി ഒരു ലക്ഷം കോടി രൂപ കടന്നു. ഐഫോണ്‍ ഉള്‍പ്പെടെയുള്ള പ്രീമിയം ഉല്‍പ്പന്നങ്ങള്‍ക്ക് രാജ്യത്ത് ലഭിച്ച വലിയ സ്വീകാര്യതയാണ് റെക്കോര്‍ഡ് വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. വരുമാനത്തിനൊപ്പം കമ്പനിയുടെ ലാഭത്തിലും വന്‍ കുതിച്ചുചാട്ടമാണുണ്ടായിരിക്കുന്നത്.കമ്പനീസ് രജിസ്ട്രാര്‍ക്ക് നല്‍കിയ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആപ്പിളിന്റെ പ്രവര്‍ത്തന വരുമാനം 31% വര്‍ധിച്ച് 1,03,853 കോടി രൂപയായി ഉയര്‍ന്നു. ഇതിനുപുറമെ, കമ്പനിയുടെ ലാഭം 66% വര്‍ധിച്ച് 5,311 കോടി രൂപയിലെത്തി. പ്രധാന എതിരാളിയായ സാംസങ്ങിന്റെ മൊബൈല്‍ ഫോണ്‍ വരുമാനത്തില്‍ ഇടിവുണ്ടായ വേളയിലാണ് ആപ്പിള്‍ വിപണിയില്‍ ഈ വലിയ മുന്നേറ്റം നടത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *