മില്‍മയുടെ പേരില്‍ വ്യാജസന്ദേശം: പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: മില്‍മയുടെ പേരില്‍ 50,000 രൂപ സമ്മാനം എന്ന പേരില്‍പ്രചരിക്കുന്ന സന്ദേശം/ ലിങ്ക് വ്യാജമാണെന്ന് മില്‍മ അധികൃതര്‍ അറിയിച്ചു. ഇത്തരം വ്യാജസന്ദേശങ്ങളാല്‍ വഞ്ചിതരകാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

വ്യാജ ലിങ്ക്/സന്ദേശത്തിനെതിരെ മില്‍മ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

46 വര്‍ഷത്തെ പാരമ്പര്യമുള്ള മില്‍മയുടെ പ്രശസ്തിക്കും വിശ്വാസ്യതയ്ക്കും കളങ്കമുണ്ടാക്കുന്ന രീതിയില്‍ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശം/ലിങ്ക് സമൂഹ മാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ നിയമനടപടി സ്വീകരിക്കുമെന്ന് മില്‍മ അറിയിച്ചു.

നേരത്തെ ‘മില്‍മ വാര്‍ഷികാഘോഷ സമ്മാനം’, ‘മില്‍മയുടെ സ്വാതന്ത്ര്യദിന സമ്മാനം’ തുടങ്ങിയ പേരുകളില്‍ വ്യാജ ലിങ്കുകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. പിന്നീട് മില്‍മ സ്വീകരിച്ച നിയമപരമായ നടപടികളെ തുടര്‍ന്ന് അത് നീക്കം ചെയ്തു.

ഉത്സവാഘോഷ വേളകളില്‍ സമ്മാന, വാഗ്ദാന പദ്ധതികള്‍ പുറത്തിറക്കുന്ന രീതി മില്‍മയ്ക്കില്ലെന്നും ഭാവിയിലും ഇത്തരം വ്യാജ സന്ദേശങ്ങളില്‍ പൊതുജനങ്ങള്‍ കബളിപ്പിക്കപ്പെടരുതെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *