പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു

കൊച്ചി: പി കെ വേലായുധന്‍ രചനയും സനീഷ് കുഞ്ഞൂഞ്ഞ് സംവിധാനവും നിര്‍വഹിച്ച പാട്ടുകാരി എന്ന മ്യൂസിക് വീഡിയോയുടെ
യൂട്യൂബ് റിലീസ് മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍വഹിച്ചു.

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ 30 വര്‍ഷം മുമ്പ് പി കെ വേലായുധന്‍ രചിച്ചതാണ് ഈ ഗാനം. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഒരു ആണ്‍കുട്ടിക്ക് പാട്ടുകാരിയായ ഒരു പെണ്‍കുട്ടിയുമായി ഉണ്ടായ മാനസിക അടുപ്പത്തിന്റെ കഥ പറയുന്നതാണ് മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ മ്യൂസിക് വീഡിയോ.

മൂവാറ്റുപുഴ സ്വദേശികളും അധ്യാപകരുമായ അനീഷ് പി ചിറക്കലിന്റെയും ബിനി ബാലചന്ദ്രന്റെയും മകളായ കങ്കണയും മേവള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥി ഹാര്‍ദ്ദവും മികച്ച പ്രകടനമാണ് ഗാനരംഗത്ത് കാഴ്ച വെയ്ക്കുന്നത്. ടെലി സീരിയല്‍ നടനായ പ്രകാശ് സഹദേവന്‍, തിയറ്റര്‍ ആര്‍ട്ടിസ്റ്റും മൂവാറ്റുപുഴ എസ് എന്‍ ബി എഡ് കോളേജിലെ വിദ്യാര്‍ഥിനിയുമായ വൃന്ദ ബിനു എന്നിവരും മേവള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളും ഗാനരംഗത്ത് അഭിനയിക്കുന്നുണ്ട്. കോട്ടയം മേവെള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍ ആണ് പ്രധാന ലൊക്കേഷന്‍. മൂന്നു മിനിറ്റുള്ള മനോഹര ഗാനത്തിന് ക്യാമറ ചലിപ്പിച്ചത് നിയാസ് സയ്യിദ് ആണ്. എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ് പി കെ വേലായുധന്‍. അഭിഭാഷകനും മാധ്യമപ്രവര്‍ത്തകനുമാണ് സനീഷ് കുഞ്ഞൂഞ്ഞ്. ഇരുവരും കേരള പ്രസ് അക്കാദമിയിലെ സഹപാഠികള്‍ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *