വെള്ളിക്കോത്ത്: നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി വെള്ളിക്കുന്നത് ഭഗവതി കാവില്‍ വിജയദശമി നാളില്‍ അറിവിന്റെ ആദ്യാക്ഷരങ്ങളുമായി
ഹരിശ്രീ കുറിക്കല്‍ ചടങ്ങായ വിദ്യാരംഭം നടന്നു. മധു നമ്പൂതിരി പാലമംഗലം, മാധവന്‍ നമ്പൂതിരി എന്നിവര്‍ വിദ്യാരംഭ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി ഹരിശ്രീ കുറിക്കല്‍ ചടങ്ങ് നിര്‍വഹിച്ചു. തുടര്‍ന്ന് ഹരിശ്രീ കുറിച്ച കുരുന്നുകള്‍ക്ക് അക്ഷര മാല പുസ്തകവും പ്രസാദവും നല്‍കി. 17 കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരങ്ങളുമായി ഹരിശ്രീ കുറിക്കല്‍ ചടങ്ങില്‍ അറിവിന്റെ ബാലപാഠങ്ങള്‍ സ്വായത്തമാക്കി. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ രാവിലെ വിവിധ പൂജകളും ഗ്രന്ഥമെടുപ്പും നടന്നു. 11 മണിക്ക് ശാന്തി കൃഷ്ണ വെള്ളിക്കോത്തിന്റെ സംഗീതാര്‍ച്ചനയും ഉച്ചയ്ക്ക് അന്നദാനവും നടന്നു. വൈകിട്ട് ക്ഷേത്രപരിധിയിലെ കലാകാരന്മാരുടെയും കലാകാരികളുടെയും നൃത്ത നൃത്യങ്ങളും അരങ്ങേറി.