കാഞ്ഞങ്ങാട്: കൊളവയല്‍ അടിമയില്‍ ശ്രീ ശാക്തേയ ദേവീക്ഷേത്ര നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി കുരുന്നുകള്‍ക്ക് അറിവിന്റെ ബാലപാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്ന ഹരിശ്രീ കുറിക്കല്‍ ചടങ്ങിന്റെ ഭാഗമായി വിദ്യാരംഭം നടന്നു. ക്ഷേത്ര പൂജാരി കെ. വി.രാഘവന്‍ വിദ്യാരംഭ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 17 കുരുന്നുകള്‍ വിദ്യാരംഭ ചടങ്ങില്‍ പങ്കെടുത്ത് ആദ്യാക്ഷരങ്ങള്‍ കുറിച്ച് അറിവിന്റെ ബാലപാഠങ്ങള്‍ സ്വായത്തമാക്കി.നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ രാവിലെ സരസ്വതി പൂജയും ഉച്ചയ്ക്ക് അന്നദാനവും പ്രസാദ വിതരണവും നടന്നു.