നവരാത്രി ആഘോഷങ്ങള്‍:തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 19 തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു.ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇതോടെ സംസ്ഥാനത്ത് തുടര്‍ച്ചയായി നാല് ദിവസം അവധി ലഭിക്കും. ഒക്ടോബര്‍ 18 ഞായറാഴ്ച വാരാന്ത്യ അവധിയും 19 തിങ്കളാഴ്ച നവരാത്രി അവധിയും 20 ചൊവ്വാഴ്ച മഹാനവമിയും 21 ബുധനാഴ്ച വിജയദശമിയുമാണ് വരുന്നത്.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്ള അവധിയുടെ വ്യാപ്തി ഔദ്യോഗിക ഉത്തരവിലെ വ്യവസ്ഥകള്‍ അനുസരിച്ചായിരിക്കും തീരുമാനിക്കുക.

കേരള സര്‍ക്കാരിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരം മഹാനവമി, വിജയദശമി ദിവസങ്ങളില്‍ അവധിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *