രാജപുരം:സര്വീസ് പെന്ഷന്കാര്ക്കും കുടുംബ പെന്ഷന്കാര്ക്കും കുടിശ്ശികയുള്ള പെന്ഷന് ആനുകൂല്യങ്ങള് എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് കെഎസ്എസ്പിഎ കള്ളാര് മണ്ഡലം കമ്മിറ്റി സര്ക്കാരിനോട് അഭ്യര്ത്ഥിച്ചു.കള്ളാര് മണ്ഡലം വാര്ഷിക സമ്മേളനം കെ എസ് എസ് പി എ കാസര്ഗോഡ് ജില്ലാ പ്രസിഡന്റ് എം.കെ ദിവാകരന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഓ.സി ജെയിംസ് അധ്യക്ഷത വഹിച്ചു. കള്ളാര് മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് സന്തോഷ് വി.ചാക്കോ,ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം..യൂ തോമസ്, പരപ്പ നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ ബാലകൃഷ്ണന്, സെക്രട്ടറി സി.വി ശ്രീധരന്,വനിത ഫോറം പ്രസിഡന്റ് പി.ടി മേരി, ജില്ലാ കമ്മിറ്റി അംഗം ടി പി പ്രസന്നന് മണ്ഡലം സെക്രട്ടറി ഷാജി ഫിലിപ്പ്,ബേബി ഏറ്റ്യേപ്പള്ളില്,ആലീസ് തോമസ് എന്നിവര് പ്രസംഗിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കുഞ്ഞമ്പു നായര് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുതിര്ന്ന അംഗം അപ്പക്കുഞ്ഞിയെ ചടങ്ങില് ആദരിച്ചു. എം ബി ബി എസ് ബിരുദം നേടിയ ദേവിക വേണുഗോപാലിനെ ചടങ്ങില് അനുമോദിച്ചു.
ഭാരവാഹികളള് : ഒ.സി ജെയിംസ് (പ്രസിഡന്റ്) സജി എം.എ മുളവനാല്,സി.ജെ അബ്രഹാം(വൈസ് പ്രസിഡന്റ് മാര്), ഷാജി ഫിലിപ്പ്(സെക്രട്ടറി), ഒ.എ എബ്രഹാം ഓണശ്ശേരില്, ഡെയ്സി ജോസഫ് കല്ലറയ്ക്കല് (ജോ. സെക്രട്ടറിമാര്) എം.ജി വേണുഗോപാലന് (ട്രഷറര്).