രാജപുരം: കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂള് ഇന്ക്ലൂസിവ് കായികമേളയില് പങ്കെടുക്കുന്നതിനുള്ള കാസര്ഗോഡ് ഇന്ക്ലൂസിവ് ജില്ലാ ഫുട്ബോള് ടീമിന്റെ പരിശീലന ക്യാമ്പിന് ചെര്ക്കള മാര്ത്തോമ ബധിര സ്കൂള് ഗ്രൗണ്ടില് ആരംഭിച്ചു.
ക്യാമ്പിലെ കുട്ടികള്ക്ക് ബോള് കൈമാറിക്കൊണ്ട് മാര്ത്തോമ സ്കൂള് ഇന്-ചാര്ജ് പ്രിന്സിപ്പാള് കെ.ടി. ജോഷിമോന് ഉദ്ഘാടനം നിര്വ്വഹിച്ചു.
കാസര്ഗോഡ് ബി.പി.സി. സി.എച്ച്. സുബൈര് ചടങ്ങില് അധ്യക്ഷത വഹിച്ചു. സ്കൂള് ഹെഡ്മിസ്ട്രസ് എസ് ഷീല, കാസര്ഗോഡ് ബി.ആര്.സി.യിലെ സ്പെഷ്യല് എഡ്യുക്കേറ്റര് മാരായ രജിഷ അര്ച്ചന . സരിഗ . സി ആര് സി മാരായ അഖില്, രേഷ്മ.ശ്യാം മോഹന് എന്നിവര് ആശംസകള് അര്പ്പിച്ചു സംസാരിച്ചു.. ട്രെയിനര് സൗമ്യ സ്വാഗതവും മനോജ് പള്ളിക്കര നന്ദിയും പറഞ്ഞു.
മനോജ് പള്ളിക്കര, ശ്യാം മോഹന് എന്നിവരുടെ നേതൃത്വത്തിലാണ് ടീമിനുള്ള പരിശീലനം. പരിശീലനം 3 ദിവസങ്ങളിലായിനടക്കും