രാജപുരം : ബാലസംഘം ജില്ലാ സമ്മേളനം ഒക്ടോബര് 17, 18 തിയ്യതികളില് ഇരിയ നീലാംബരി ഒഡിറ്റോറിയത്തില് നടക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങള് പൂര്ത്തിയായി. 17ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ ടീച്ചര് ഉദ്ഘാടനം ചെയ്യും.തുടര്ന്ന് റിപ്പോര്ട്ട്, ചര്ച്ച, കലാപരിപാടികള് എന്നിവ നടക്കും.
18ന് രാവിലെ പ്രതിനിധി സമ്മേളനം. സമ്മേളനത്തില് ബാലസംഘം സംസ്ഥാന പ്രസിഡന്റ് പ്രവിഷ പ്രമോദ്, സെക്രട്ടറി ഡി.എസ്.സജീവ് തുടങ്ങിയവര് പങ്കെടുക്കും. ഉച്ചകഴിഞ്ഞ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, 5 മണിക്ക് സമാപന സമ്മേളനം. ജില്ലയിലെ 12 ഏരിയകളില് നിന്നായി ബാലസംഘത്തിന്റെ പ്രധാന ഭാരവാഹികള് ഉള്പ്പെടെ 260 പ്രതിനിധികള് 2 ദിവസത്തെ സമ്മേളനത്തില് പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയര്മാന് കോടോം ബേളൂര് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ജയചന്ദ്രന്, കണ്വീനര് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന് സുരേഷ് വയമ്പ്, ബാലസംഘം ജില്ലാ പ്രസിഡന്റ് ജി.കെ.സുരക്ഷ, ജോയിന്റ് സെക്രട്ടറി ഇ.ശ്രീഹരി, വൈസ് പ്രസിഡന്റ് ആദര്ശ് വേപ്പ്, പ്രചാരണ കമ്മിറ്റി ചെയര്മാന് എ.അനന്തുകൃഷ്ണ, കലാ സാംസ്കാരിക കമ്മിറ്റി ചെയര്മാന് പി.ദിലീപ് കുമാര് എന്നിവര് പത്രസമ്മേളനത്തില് അറിയിച്ചു.