വെള്ളിക്കുന്നത്ത് ഭഗവതിക്കാവ് നവരാത്രി മഹോത്സവം : ക്ഷേത്ര ദര്‍ശനത്തിന് എത്തിയ പ്രമുഖ ചലച്ചിത്രതാരം ഉണ്ണി രാജ് ചെറുവത്തൂരിനെ ആദരിച്ചു.

വെള്ളിക്കോത്ത് :2026 ഒക്ടോബര്‍ 11 മുതല്‍ 21 വരെ വെള്ളിക്കുന്നത്ത് ഭഗവതി കാവില്‍ നവരാത്രി മഹോത്സവം വിവിധ പരിപാടികളോടും താന്ത്രിക കര്‍മ്മങ്ങളോടും അന്നദാനത്തോടും കൂടി നടന്നു വരികയാണ്. നവരാത്രി മഹോത്സവത്തിന്റെ അഞ്ചാം സുദിനമായ വ്യാഴാഴ്ച രാവിലെ പ്രശസ്ത സിനിമാതാരവും മറിമായം താരവുമായ ഉണ്ണിരാജ് ചെറുവത്തൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി സന്നിധിയില്‍ എത്തിയത് ഭക്തര്‍ക്ക് ആവേശം നല്‍കുന്ന കാഴ്ചയായി. രാവിലെ 12 മണിയോടുള്ള പൂജ സമയത്ത് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന ഉണ്ണിരാജിനെ ക്ഷേത്ര ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ക്ഷേത്രത്തില്‍ അകത്ത് പ്രവേശിച്ച ഉണ്ണി രാജ് ദേവി ദര്‍ശനവും കഴി ഞ്ഞ് പ്രസാദവും വാങ്ങി ക്ഷേത്ര ഊട്ടുപുരയും ഭക്ഷണശാലയും സന്ദര്‍ശിച്ചത് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന ഭക്തജനങ്ങള്‍ക്കും ക്ഷേത്ര ഭാരവാഹികള്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും സന്തോഷമുളവാക്കി. തുടര്‍ന്ന് ക്ഷേത്രത്തിലെ സ്വരമണ്ഡപത്തില്‍ വച്ച് ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍ ഉണ്ണീരാജിനെ ക്ഷേത്രം പ്രസിഡണ്ട് പി. ബാലകൃഷ്ണന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ക്ഷേത്രവും ക്ഷേത്രോത്സവങ്ങളും ആഘോഷങ്ങളും എന്നും ഇഷ്ടമുള്ള കാഴ്ചകളായിരുന്നു എന്ന് ഉണ്ണിരാജ് പറഞ്ഞു. ക്ഷേത്ര മാതൃസമിതി പ്രസിഡണ്ട് പി. യശോദാമ്മ, കെ. ടി. ചന്ദ്രന്‍, ബി. നാരായണന്‍, ടി. പി.കുഞ്ഞികൃഷ്ണന്‍,സോമനാഥന്‍ നായര്‍ എന്‍. വി.മനോഹരന്‍ തുടങ്ങി
ക്ഷേത്ര ഭാരവാഹികളും മാതൃസമിതി അംഗങ്ങളും ഭക്തജനങ്ങളും സംബന്ധിച്ചു. ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായി രാവിലെ വെള്ളിക്കോത്ത് പത്മനാഭട്ടിന്റെ സംഗീത കച്ചേരിയും തുടര്‍ന്ന് കാഞ്ഞങ്ങാട് ശ്രുതിലയം മ്യൂസിക് അവതരിപ്പിച്ച ഭക്തിഗാനമേളയും വൈകിട്ട് വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ സംഗീത കച്ചേരിയും നടന്നു. ആറാം ദിനമായ വെള്ളിയാഴ്ച രാവിലെ കൊഴക്കുണ്ട് ശ്രീരാഗം ഓഗസ്ട്രയുടെ ഭക്തിഗാന സുധയും തുടര്‍ന്ന് വെള്ളിക്കുന്നത് ഭഗവതിക്കാവ് ഭജന സമിതിയുടെ ഭജനയും അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *