കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഹിന്ദി പക്ഷാചരണം

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഹിന്ദി പക്ഷാചരണം സംഘടിപ്പിച്ചു. ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാരുടെ മക്കള്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി വിവിധ ഹിന്ദി മത്സരങ്ങള്‍ സംഘടിപ്പിച്ചു.

സമാപന സമ്മേളനം വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു. ഭരണഭാഷാ നയം നടപ്പിലാക്കുന്നതിന് സര്‍വകലാശാല പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ ഭാഷകള്‍ക്കും പ്രാധാന്യമുണ്ടെന്നും സമഭാവനയോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക മടിക്കേരി ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പ കോളേജിലെ ഹിന്ദി വകുപ്പ് മേധാവിയും കുടക് സര്‍വകലാശാലാ സ്‌പെഷ്യല്‍ ഓഫീസറുമായ പ്രൊഫ. ശ്രീധര്‍ ഹെഗ്‌ഡെ മുഖ്യ പ്രഭാഷണം നടത്തി. ഹിന്ദി വകുപ്പ് മേധാവി പ്രൊഫ. താരു എസ്. പവാര്‍ അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. ആര്‍. ജയപ്രകാശ്, പ്രൊഫ. മനു, പ്രൊഫ. വി.ബി. സമീര്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഹിന്ദി ഓഫീസര്‍ ഡോ. ടി.കെ. അനീഷ് കുമാര്‍ സ്വാഗതവും ദിവ്യ രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു. വിജയികള്‍ക്ക് സമ്മാനദാനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *