പാലക്കുന്ന്: രണ്ടായിരം രൂപയ്ക്ക് മുകളില് യു. പി. ഐ ഇടപാടുകള്ക്ക് മര്ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഏര്പ്പെടുത്തി വ്യാപാരികള്ക്ക് അധിക ഭാരം വരുത്തുന്ന കേന്ദ്ര സര്ക്കാര് നടപടിയില് പ്രതിഷേധിച്ച് 15 ന് നടക്കുന്ന ലോക് ഭവന് മാര്ച്ചിന്റെ പ്രചരണാര്ത്ഥം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം – പാലക്കുന്ന് യൂണിറ്റ് ടൗണില് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.തുടര്ന്ന് നടന്ന യോഗം പ്രസിഡന്റ് എം. എസ്. ജംഷീദ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ചന്ദ്രന് കരിപ്പോടി ട്രഷറര് അരവിന്ദന് മുതലാസ്, ഗംഗാധരന് പള്ളം,മുരളി പള്ളം , റീത്ത പദ്മരാജ് എന്നിവര് സംസാരിച്ചു.